തന്നെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ;ഷാജന്‍ സ്‌കറിയ
മറുനാടന്‍ മലയാളി ചീഫ് എഡിറ്ററെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് ആറംഗ പാർട്ടി സംഘം എന്ന് മറുനാടൻ മലയാളി മാധ്യമം കുറ്റപ്പെടുത്തി. തൊടുപുഴയിൽ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത് എന്ന് മറുനാടൻ പറയുന്നു.. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നുവത്രേ. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവത്രേ.ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്‌റ്റൈലില്‍ ചെയ്‌സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത് എന്ന് പറയുന്നു. കാര്‍ നിയന്ത്രണം വിട്ടു പോകാതെ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്. ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു വെന്ന് പറയപ്പെടുന്നു. ഒരു പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് മറുനാടൻ മലയാളി മാധ്യമം പറയുന്നത്. അതേസമയം ഷാജന്‍ സ്‌കറിയയ്ക്ക് നേരേ നടന്ന വധശ്രമം മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ് പറഞ്ഞു.. സത്യം വിളിച്ചുപറയുന്ന ആളുകെളെ അടിച്ചുശരിപ്പെടുത്തി കൊന്നുകളയാം എന്നുതീരുമാനിച്ചാല്‍, ഈ രാജ്യത്തെ നീതിയെന്താവും എന്നും അദ്ദേഹം ചോദിച്ചു. ഷാജന്‍ സ്‌കറിയക്കെതിരെ ഉണ്ടായത് ആസൂത്രണത്തോടെയുള്ള ആക്രമണമാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചുഭീരുക്കളായ തെമ്മാടിക്കൂട്ടങ്ങളെ നിയമപാലകര്‍ ശക്തമായി നേരിടണം. അതുണ്ടാവുന്നില്ലങ്കില്‍ ജനത അവരെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് അക്രമങ്ങള്‍ നടത്തുന്നത്. അവരെക്കൂടി പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
