March 14, 2026

മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച സംഭവം:മക്കൾ അറസ്റ്റിൽ

  • August 26, 2025
  • 0 min read
മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച സംഭവം:മക്കൾ അറസ്റ്റിൽ

പുതിയകാവിൽ പിതാവിനെ മർദ്ദിച്ച സംഭവംമക്കൾ അറസ്റ്റിൽപുതിയകാവ് ചന്ദ്ര നിവാസിൽ ചന്ദ്രശേഖരൻ നായരാണ് മക്കളുടെ ക്രൂരമർദ്ദനത്തിന് ഇരയായത്.സംഭവത്തിൽ മക്കളായ ഇരട്ട സഹോദരങ്ങൾഅഖിൽ, നിഖിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നിരുന്നു. പട്ടണക്കാട് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരട്ട സഹോദരങ്ങളിൽ അഖിലാണ് പിതാവിനെ ക്രൂരമായി മർദ്ദിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നു.അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത. നിഖിൽ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അമ്മയ്ക്കും സഹോദരനും മുൻപിൽ വെച്ചായിരുന്നു ആക്രമണം നടന്നതെങ്കിലും ആരും ഇത് തടയാൻ ശ്രമിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *