ആലപ്പുഴയിൽ വായോധികന് മകന്റെ ക്രൂരമർദ്ദനം
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ പിതാവിനെ അതിക്രൂരമായി മർദിച്ച് മകൻ. 75കാരനായ പിതാവിനാണ് മകന്റെ മർദനമേറ്റത്. ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രനെയാണ് മകൻ അഖിൽ അതിക്രൂരമായി മർദിച്ചത്. മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്.അമ്മയുടെയും സഹോദരങ്ങളുടെയും മുന്നിൽ വെച്ചായിരുന്നു ആക്രമണം. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. അവശനിലയിലായ പിതാവിന്റെ കഴുത്ത് ഞെരിക്കുകയും തലക്കടിക്കുകയും ചെയ്തു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അഖിലിനെ കസ്റ്റഡിയിലെടുത്തു.

