അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന കോളജ് അധ്യാപകൻ മരിച്ചു.
കൊല്ലം: പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളജ് സുവോളജി അധ്യാപകൻ എറണാകുളം പാറക്കടവ് എളവൂർ നെല്ലിക്കാപ്പിള്ളി വീട്ടിൽ ജയ്സൺ ജേക്കബ് വർഗീസ് (38) ആണ് മരിച്ചത്. കഴിഞ്ഞ പതിനാലാം തീയതി വ്യാഴാഴ്ച രാത്രി പുനലൂർ മൂവാറ്റുപുഴ റോഡിലെ കോന്നി വകയാറിൽ വച്ചായിരുന്നു അപകടം. ജയ്സൺ ജേക്കബ് വർഗീസ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അദ്ദേഹം ഓടിച്ചിരുന്ന കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരവേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. രണ്ടുവർഷം മുമ്പാണ് ജയ്സൺ ജേക്കബ് വർഗീസ് സെന്റ് സ്റ്റീഫൻസ് കോളേജിൽ അധ്യാപകനായി എത്തുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മാലൂർ സെന്റ് സ്റ്റീഫൻസ് കോളജിലും, തുടർന്ന് പത്തനാപുരം മൗണ്ട് താബോർദയറ അങ്കണത്തിലും മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം സ്വദേശമായ എറണാകുളം പാറക്കടവിലേക്ക് കൊണ്ടു പോകും. സംസ്ക്കാരം പിന്നീട് നടക്കും.

