March 18, 2026

താനാളൂരിൽ വീട്ടുമുറ്റത്തെ കിണർ അപ്രത്യക്ഷമായി

  • August 22, 2025
  • 0 min read
താനാളൂരിൽ വീട്ടുമുറ്റത്തെ കിണർ അപ്രത്യക്ഷമായി

താനാളൂർ: നിറമരുതൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പത്തമ്പാട് പാണർതൊടുവിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണർ പൊടുന്നനെ അപ്രത്യക്ഷമായി. ഇന്നലെ രാവിലെ പത്ത് മണിയോടെ വീട്ടുകാരി പുറത്തിറങ്ങിയപ്പോഴാണ് കിണർ അപ്രത്യക്ഷമായത് ശ്രദ്ധയിൽ പെട്ടത്. അയൽവാസിയായ വരിക്കോടത്ത് ഷാജിദിന്റെ മതിലിനും കിണറിന്റെ ഓരത്തും കേട് പാടുകൾ ഉണ്ട്. വിവരമറിഞ്ഞ വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇസ്മായിൽ പുതുശ്ശേരി ഉടൻ സ്ഥലത്തെത്തി. ഡെപ്യൂട്ടി തഹസ്സിൽദാർ വില്ലേജ് ഓഫീസർ ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എന്നിവരെ വിവരമറിയിച്ചു. ജില്ലാ കളക്ടർ ജിയോളജിക്കൽ ഡിപ്പാർട്മെന്റിനോട് അന്വേഷണം നടത്താൻ നിർദേശം നൽകി. ഏഴ് മീറ്ററോളം ആഴമുള്ള കിണർ താഴ്ന്നിറങ്ങിയതും തൊട്ടടുത്ത വീട്ടിലെ കിണറിനും ചെറിയ തോതിൽ തകരാറുകൾ സംഭവിച്ചതും പ്രദേശത്തെ മുഴുവൻ ഭയചകിതരാക്കി കൂടുതൽ അപകടങ്ങൾ വരാതിരിക്കുന്നതിനായി തകർന്ന കിണർ മണ്ണിട്ട് നികത്തി.

Leave a Reply

Your email address will not be published. Required fields are marked *