സ്കൂൾ വിദ്യാർത്ഥികൾക്ക് ഓണസമ്മാനമായി മൂന്ന് കിലോ അരി വീതം
സ്കൂൾ വിദ്യാർത്ഥികൾക്ക് ഓണസമ്മാനമായി അരി വിതരണം ചെയ്യാൻ സർക്കാർ. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കൈവശമുള്ള സ്റ്റോക്കിൽ നിന്ന് വിദ്യാർത്ഥികൾക്ക് അരി വിതരണം ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.



