രക്തത്തിൽ കുളിച്ച് നായ :ത്രിശൂരിൽ മദ്യലഹരിയിൽ സ്കൂട്ടറിനു പിന്നിൽ നായയെ ചങ്ങല കൊണ്ട് കെട്ടി വലിച്ച് യുവാവ്
തൃശൂരിൽ മദ്യലഹരിയിൽ സ്കൂട്ടറിനു പിന്നിൽ നായയെ ചങ്ങല കൊണ്ട് കെട്ടി വലിച്ച് യാത്ര ചെയ്ത യുവാവിനെ നാട്ടുകാർ തടഞ്ഞു. വിവരമറിഞ്ഞ് പോലീസ് എത്തുന്നതിനു മുൻപേ യുവാവ് ഓടി രക്ഷപ്പെട്ടു. യുവാവിനായി ഒല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകിട്ട് 4 നു തൈക്കാട്ടുശേരി സെൻ്ററിലാണ് സംഭവം. ചെറുശേരി ഭാഗത്തു നിന്നു തൈക്കാട്ടുശേരിയിലേക്ക് ഒരു യുവാവ് നായയെ കെട്ടി വലിച്ച് കൊണ്ട് സ്കൂട്ടറിൽ വരുന്നത് കണ്ട് നാട്ടുകാർ തടയുകയായിരുന്നു. റോഡിൽ ഉരഞ്ഞ് നായയുടെ കാലുകൾ മുറിവേറ്റ് ചോര ഒഴുകുന്ന നിലയിലായിരുന്നു. ഏറെ ദൂരം റോഡിലൂടെ ഓടേണ്ടി വന്നതിനാൽ നായ അവശനിലയിലായിരുന്നു. യുവാവ് പരസ്പര വിരുദ്ധമായി കാര്യങ്ങൾ സംസാരിച്ചതോടെ നാട്ടുകാർ പൊലിസിനെ വിവരമറിയിച്ചു. എന്നാൽ പൊലിസ് എത്തുന്നതിനു മുൻപേ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.ഒല്ലൂർ പൊലിസ് തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ പിടികൂടാനായിട്ടില്ല.




