കോണ്‍ഗ്രസ് യുവനേതാവിനെതിരായ ആരോപണത്തില്‍, മുഖം നോക്കാതെ നടപടിയെടുക്കും: പ്രതിപക്ഷ നേതാവ് .
കോണ്‍ഗ്രസ് പാർട്ടിയിലെ ഏതു നേതാവിനെതിരെ പരാതി ലഭിച്ചാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാര്‍ട്ടിയിലെ യുവനേതാവിനെതിരെ, നടിയും മാധ്യമപ്രവര്‍ത്തകയുമായ യുവതി ഉന്നയിച്ച പരാതി ഗൗരവമായി പരിശോധിച്ച് നടപടിയുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നടപടിക്ക് താൻ തന്നെ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു



