തിരൂരങ്ങാടിയിൽ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
തിരൂരങ്ങാടി . നന്നമ്പ്ര ചെറുമുക്ക് കൊടിഞ്ഞി റോഡിൽ സ്കൂൾ ബസിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. തിരൂരങ്ങാടി താഴെചിന സ്വദേശി ഹബീബ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ ചെറുമുക്ക് സുന്നത്ത് നഗറിൽ വച്ചാണ് അപകടം.ബസിന്റെ ടയർ ഹബീബിൻ്റെ തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് അദ്ദേഹം തൽക്ഷണം മരിച്ചു. അപകടത്തിന് ശേഷം സ്കൂൾ ബസ് നിർത്താതെ സ്ഥലം വിട്ടതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. താനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
