February 6, 2026

ആലുവയിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

  • August 19, 2025
  • 0 min read
ആലുവയിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

45 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈൻ (25)നെയാണ്പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽരാത്രി മേതല തുരങ്കം കവലയിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടി ബോക്സുകളിൽ ആക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഹെറോയിൻ കടത്തിയിരുന്നത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി അവിടെ നിന്ന് മേതല തുരങ്കം കവലയിൽ കൈമാറാൻ നിൽക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.. ആസാമിൽ നിന്ന് 80,000 രൂപ വിലയ്ക്ക് വാങ്ങുന്ന ഒരു ബോക്സ് ഹെറോയിൻ ചെറിയ കുപ്പികളിലാക്കി 2000 രൂപ നിരക്കിൽ വിൽപ്പന നടത്തി തിരികെ നാട്ടിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇയാളുടെ രീതി.. മാസത്തിൽ ഒരു പ്രാവശ്യം ഇയാൾ മയക്കുമരുന്ന് വിൽപ്പനയ്ക്കായി കേരളത്തിൽ എത്തുമായിരുന്നു. രണ്ടുവർഷം മുമ്പ് കോതമംഗലത്ത് എക്സൈസ് മയക്കു മരുന്ന് കേസിൽ പിടികൂടി രണ്ടുമാസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു.പെരുമ്പാവൂർ എ എസ് പി ഹാർദിക്ക് മീണ, ഇൻസ്പെക്ടർ ടി.എൽ സ്റ്റെപ്റ്റോ ജോൺ, എസ്.ഐ പി.പി അഭിലാഷ്, എ.എസ്.ഐമാരായ പി.എഅബ്ദുൽ മനാഫ്, ഷാജി, സീനിയർ സി.പി.ഒമാരായ കെ.എ നൗഫൽ,വർഗീസ് ടി വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്, നിസാമുദ്ദീൻ, പി.എ ഫസൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *