March 18, 2026

ചങ്ങരംകുളത്ത് വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ മരിച്ച നിലയിൽ

  • August 19, 2025
  • 0 min read
ചങ്ങരംകുളത്ത്  വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ മരിച്ച നിലയിൽ

ചങ്ങരംകുളം കോക്കൂരിൽ വിദ്യാർത്ഥിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ചങ്ങരംകുളം:കോക്കൂർ തെക്കുമുറി വാളത്ത് വളപ്പിൽ രവീന്ദ്രൻ്റെ മകൾ കാവ്യ(21) ആണ് മരിച്ചത്.തിങ്കളാഴ്ച‌ രാത്രി എട്ട് മണിയോടെയാണ് സംഭവം. കാവ്യ കിടപ്പ് മുറിയിൽ കയറി വാതിലടക്കുകയായിരുന്നു.ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ വീട്ടുകാർ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.എറണാംകുളത്ത് ലൊജിസ്റ്റിക് വിദ്യാർത്ഥിയായിരുന്ന കാവ്യ രണ്ടാഴ്‌ച മുമ്പാണ് വീട്ടിലേക്ക് വന്നത്.ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം എസ്.ഐ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *