February 6, 2026

റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന പിടിച്ചുപറി സംഘം അറസ്റ്റിൽ.

  • August 17, 2025
  • 1 min read
റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ  കവർന്ന പിടിച്ചുപറി സംഘം അറസ്റ്റിൽ.

റിപ്പോർട്ട്‌ അനീഷ്‌ ചുനക്കര

കൊച്ചി:കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വേഗത കുറച്ച് തിരുവനന്തപുരത്തേക്ക് പോവുകായിരുന്ന 17230 ശബരി എക്സ്പ്രസ്സിൻ്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ചെറുപ്പക്കാരൻ്റെ മൊബൈൽ ഫോൺ റെയിൽവേ ട്രാക്കിൽ നിന്ന് തട്ടിപ്പറിച്ച പശ്ചിമബംഗാൾ സ്വദേശികളായ മൂന്ന് പേരെ RPF എറണാകുളം നോർത്ത്, RPF തിരുവനന്തപുരം ക്രൈം ഇൻൻ്റലിജൻസ് ബ്രാഞ്ച്, ക്രൈം പ്രിവൻഷൻ ടീമും ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ അതി സാഹസികമായി പിടികൂടി. യാത്രക്കാരൻ്റെ തട്ടിപ്പറിച്ച ഫോൺ ഇവരിൽ നിന്ന് കണ്ടെടുത്തു. നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ, പുല്ലേപ്പടിപ്പാലം, കമ്മട്ടിപ്പാടം, CBl ഓഫീസ് പരിസരം മുതലായ സ്ഥലങ്ങളിലും,സമീപത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, സമീപവാസികളെ ചോദ്യം ചെയ്തതിന്റെ ഫലമായാണ് ബംഗാൾ സ്വദേശികളായ മുഹമ്മദ് കാസിം, മുന്നാ മുസ്താക്ക്, അഖിൽ ലെക്കിംഎന്നീ പ്രതികൾ അറസ്റ്റിലാകുന്നത് .. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗതകുറച്ച് ഓടുന്ന സമയം ട്രെയിനിൻ്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാരെയാണ് ഇവർ ലക്ഷ്യം വക്കുന്നത്.. ഇങ്ങനെ ഇരുന്ന് യാത്ര ചെയ്യുന്നവരിൽ നിന്ന് തട്ടിയെടുക്കുന്ന മൊബൈൽ ഫോണുകളുമായി വേഗത്തിൽ രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്. മോഷ്ടിച്ചെടുക്കുന്ന വസ്തുക്കൾ എറണാകുളത്തും പെരുമ്പാവൂരിലും വിറ്റ് കാശാക്കി നിത്യ ജീവിതവും ഒപ്പം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുമായാണ് ചിലവാക്കുന്നത്. ഏകദേശം 2 വർഷത്തിലധികമായി ബംഗാളിൽ നിന്ന് കേരളത്തിൽ എത്തിയ ഇവർ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ പതിവായി പലയിടങ്ങളിലും ചെയ്യാറുണ്ട്..സ്ഥിരമായി താമസിക്കാൻ ഇവർക്ക് വീടുകൾ ഇല്ല, എറണാകുളത്തും, പരിസരങ്ങളിലും പണിനടന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടങ്ങളിൽ ആരുമറിയാതെ തങ്ങിയാണ് പകൽ രാത്രി വ്യത്യാസം ഇല്ലാതെ ഇങ്ങനെയുള്ള മോഷണങ്ങൾ ചെയ്യുന്നത്.. ഇവർ ഇതിനു മുൻപും റെയിൽവേക്കുള്ളിൽ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതിൻ്റെ വിശദ അന്വേഷണവും ഇതോടൊപ്പം നടത്തി വരുന്നു. സംഘത്തിലുണ്ടായിരുന്ന നാലാമനായി തിരച്ചിൽ തുടരുകയാണ്..RPF തിരുവനന്തപുരം ഡിവിഷനിൽ സെക്യൂരിറ്റി കമ്മീഷണർ ശ്രീ.മുഹമ്മദ് ഹനീഫ,, അസിസ്റ്റൻറ് സെക്യൂരിറ്റി കമ്മീഷണർ സുപ്രിയ കുമാർ ദാസ് എന്നിവരുടെ നിർദ്ദേശാത്താൽ ഇൻസ്പെക്ടർ വിനോദ്.ജി.നായർ,സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, സുരേഷ് എബ്രഹാം, ഫിലിപ്സ് ജോൺ(ക്രൈം ഇൻ്റെലിജൻസ്, തിരുവനന്തപുരം) ഹെഡ് കോൺസ്റ്റബിൾമാരായ അജയഘോഷ്, മഹേഷ് ചാക്കോ, എഡിസൺ,ദീപു, രാജേഷ്, അൻസാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വിശദമായ മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതികളെ തുടർ നടപടിക്കായി എറണാകുളം ഗവ: റെയിൽവേ പോലീസിന് കൈമാറും

Leave a Reply

Your email address will not be published. Required fields are marked *