February 5, 2026

മലപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞു ഇരുപതോളം പേർക്ക് പരുക്ക്

  • August 17, 2025
  • 1 min read
മലപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞു ഇരുപതോളം പേർക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞു ഇരുപതോളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 3 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കോട്ടക്കലിൽ നിന്ന് ചമ്രവട്ടത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് റോഡിന് വീതി കുറഞ്ഞ ഭാഗത്തെത്തിയപ്പോൾ നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ച് മറയുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.All India Radio News#airnewstvm

Leave a Reply

Your email address will not be published. Required fields are marked *