കോയമ്പത്തൂരിൽ വാഹനാപകടം :രണ്ടുപേർക്ക് ദാരുണാന്ത്യം
വാളയാർ കോയമ്പത്തൂർ റൂട്ടിൽ നിർത്തിയിട്ടലോറിക്ക് പുറകിൽ കാക്കനാട് നിന്നും തമിഴ് നാട്ടിലേക്ക് ബോലോറൊ നിയോ വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇരു കുടുംബങ്ങളിലെ ആറോളം യാത്രക്കാർ അപകടത്തിൽ പെട്ടു.അപകടത്തിൽ മലർ, ലാവണ്യ എന്ന രണ്ട് സ്ത്രീകൾ മരിച്ചു. ബാക്കി ഉള്ളവർ പരിക്ക് കളോടെ pims ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു.മുൻസീറ്റിലും അതിന്റെ നേർ പുറകിലുമായി കുടുങ്ങിയ ലാവണ്യ, മലർ എന്നിവരെ പുറത്തെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നു രക്ഷാ പ്രവർത്തനത്തിന് കഞ്ചിക്കോട് ഫയർ&റെസ്ക്യൂ ടീം നേതൃത്വം നൽകി. കൃത്യസമയത് ആംബുലൻസ് സേവനം ടോൾ പ്ലാസയും, pims ആശുപത്രിയും 108ആംബുലൻസും ലഭ്യമാക്കി. മരണപ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
