February 5, 2026

ഇരിട്ടിയിൽ നിയന്ത്രണം വിട്ട കാർ ബസിൽ തട്ടി വയലിലേക്ക് മറിഞ്ഞു

  • August 15, 2025
  • 1 min read
ഇരിട്ടിയിൽ നിയന്ത്രണം വിട്ട കാർ  ബസിൽ തട്ടി വയലിലേക്ക് മറിഞ്ഞു

കണ്ണൂർ :ഇരിട്ടി -തളിപ്പറമ്പ് റോഡിൽ പെരുമ്പറമ്പ് കപ്പച്ചേരിയിൽ കാർ വയലിലെ താഴ്ചയിലേക്ക് മറിഞ്ഞു. പടിയൂർ കൊമ്പൻപാറയിലെ ദമ്പതികൾ സഞ്ചരിച്ച കാറാണ് പഴശ്ശി പദ്ധതിയുടെ ഭാഗമായ വയലിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ 8.30 തോടെയായിരുന്നു അപകടം. പടിയൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ സൈഡിൽ അമിതവേഗതയിൽ വന്ന സ്വകാര്യ ബസ് തട്ടിയതോടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ കുറ്റിക്കാടുകൾക്കിടയിലൂടെ താഴ്ചയിലേക്ക് മറിയുകയായിരുന്നു .അപകടത്തിൽ ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *