May 15, 2026

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു

  • August 15, 2025
  • 0 min read
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു

കൊടകര:ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു. പാറേക്കാട്ടുകരയിൽ വ്യാഴാഴ്ച പകൽ 11 ഓടെ ആയിരുന്നു സംഭവം. കിടക്ക നിർമാണക്കമ്പനിയിലേക്ക് നിർമാണ സാമഗ്രികളുമായി വന്ന ലോറിക്കാണ് തീ പിടിച്ചത്. ലോറി വൈദ്യുതി ലൈനിൽ തട്ടിയതാണ് തീപിടിത്തത്തിന് കാരണം എന്ന് സംശയിക്കുന്നു. കൊടകര സഹൃദയ കോളേജിന് സമീപത്ത് വച്ച് ലോറിയുടെ പിന്നിൽനിന്ന് പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രികൻ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ലോറിയുടെ ഡ്രൈവർ ഭാഗ്യരാജ് വീടുകൾ കുറവുള്ള ഭാഗത്ത് ലോറി നിർത്തി. ചാലക്കുടിയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ആളൂർ പൊലീസും സ്ഥലത്തെത്തി.45 കെട്ട് നിർമാണ സാമഗ്രികളാണ് ലോറിയിൽ ഉണ്ടായിരുന്നത്. അതിൽ 27 കെട്ടും നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *