പന്തളത്ത് സ്കൂട്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
പന്തളം: പൂഴിക്കാട്-കുടശ്ശനാട് റോഡിൽ തോണ്ടുകണ്ടം ഭാഗത്ത് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് സ്‌കൂട്ടർയാത്രക്കാരനായ യുവാവ് മരിച്ചു. നൂറനാട് പാലമേൽ ഉളവുക്കാട് രാധാനിവാസിൽ ഭാസ്‌കരൻ പിള്ളയുടെയും രാധാമണിയുടെയും മകൻ ബി. ബിനു(43)വാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ കുടശ്ശനാട് ഭാഗത്തുനിന്നും പന്തളത്തേക്കുവരും വഴി സ്‌കൂട്ടർ നിയന്ത്രണംവിട്ട് വഴിയരികിലുള്ള മരത്തിൽ ഇടിച്ചതാകാമെന്നും എങ്ങിനെയാണ് അപകടം ഉണ്ടായതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും പന്തളം പോലീസ് പറഞ്ഞു.ഭാര്യ: ശശിലേഖ.മകൻ: അർജുൻ.




