സേവക് സമാജ് ഹോണർ’ ദേശീയ അവാർഡ്
. വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ചവർക്കുവേണ്ടി കേന്ദ്ര ആസൂത്രണവകുപ്പിന്റെ ഭാഗമായ ഭാരത് സേവ സമാജ് ഏർപ്പെടുത്തിയ ‘സേവക് സമാജ് ഹോണർ’ ദേശീയ അവാർഡ് ഇന്നലെ ഏറ്റുവാങ്ങുവാൻ ഭാഗ്യമുണ്ടായി..മൂന്നര പതിറ്റാണ്ടുകാലത്തെ മാധ്യമരംഗത്തെ എന്റെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം..തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിറഞ്ഞു കവിഞ്ഞ സദസിൽ നടന്ന ചടങ്ങിൽ ബഹുമാന്യരായ അടൂർ ഗോപാലകൃഷ്ണൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ സ്പീക്കർ എം വിജയകുമാർ, എം എം ഹസൻ,ചെറിയാൻ ഫിലിപ്പ്, ശ്രീമതി ജയ ശ്രീകുമാർ,ഡോ. ഡാർലി ഉമ്മൻ കോശി,ഡോ. എളമൺ രമേശ് നമ്പൂതിരി,എന്നിവരെ കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ബഹുമാന്യ നേതാക്കൾ, കേന്ദ്ര സംസ്ഥാന ഭാരവാഹികൾ, സിനിമ സീരിയൽ രംഗത്തെ പ്രമുഖർ, സമൂഹത്തിലെ വിവിധതുറകളിലെ ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു.വിവിധ മേഖലകളിലെ മുപ്പത്പേർക്കാണ് ദേശീയ അവാർഡ് ലഭിച്ചത്. മാധ്യമ രംഗത്തുനിന്നുള്ള രണ്ടുപേരിൽ ഒരാളാണ് ഞാൻ. ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബഹു. ഡോ.ബി എസ് ബാലചന്ദ്രൻ ആയിരുന്നു അവാർഡുകൾ സമ്മാനിച്ചത്.. അവാർഡ് ലഭിച്ച വിവരം അറിഞ്ഞു ഒട്ടനവധി പേർ അഭിനന്ദനം അറിയിച്ചു എന്നെ വിളിക്കുകയും സന്ദേശം അയക്കുകയുമൊക്കെ ചെയ്തിരുന്നു. എല്ലാവരോടും നന്ദി അറിയിക്കുന്നു. ദൈവാനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.



