March 18, 2026

ഇന്ന് ഓഗസ്റ്റ് 14:79 വർഷങ്ങങ്ങൾക്ക് മുൻപ് ഭാരതന്ത്ര്യത്തിന്റെ അവസാന ദിനമായിരുന്നു ഇത്

  • August 14, 2025
  • 0 min read
ഇന്ന് ഓഗസ്റ്റ് 14:79 വർഷങ്ങങ്ങൾക്ക് മുൻപ് ഭാരതന്ത്ര്യത്തിന്റെ അവസാന ദിനമായിരുന്നു ഇത്

79 വർഷങ്ങങ്ങൾക്ക് മുൻപ് ഭാരതന്ത്ര്യത്തിന്റെ അവസാന ദിനമായിരുന്നു ഇത് എന്ന് രാജ്യത്തേ ഭൂരിപക്ഷ ജനതയും കരുതിയിരുന്നിക്കില്ല… തിരക്ക് പിടിച്ച ചർച്ചകൾ, സമരങ്ങൾ, പോരാട്ടങ്ങൾ, ത്യാഗങ്ങൾ, രക്തസാക്ഷിത്വങ്ങൾ ഒടുവിൽ നൂറ്റാണ്ടുകളുടെ കോളനിവൽക്കരണത്തിന്റെ, അടിമത്വത്തിന്റെ പിടി വിടുവാൻ ബ്രിട്ടൻ തീരുമാനിക്കുകയായിരുന്നു..രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മാറി മറഞ്ഞ ലോകത്തിന്റെ രാഷ്ട്രിയ ഭൂമികയും ചെറുതല്ലാതേ അതിന് ബ്രിട്ടനെ പ്രേരിപ്പിച്ചു.

ഓഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ ബാക്കിയായത് അടിമത്തം അവസാനിപ്പിച്ചു പോയ ദാരിദ്ര്യം, വിഭാജനത്തിന്റെ മുറിപാട് ഇവയുടെ എല്ലാം ദുഃഖ ഭാരമായിരുന്നു. ഭാരതം അവിടെ നിന്നും ഒരു പാട് മുന്നേറി, പരാജയപ്പെടും എന്ന് ലോകം വിധിയെഴുതിയ ഇന്ത്യൻ ജനാധിപത്യ  പരീക്ഷണം വെല്ലുവിളികൾക്കിടയിലും ഇന്നും ലോകത്തെ അത്ഭുതപെടുത്തുന്നുണ്ടെങ്കിൽ, സ്വാതന്ത്ര മാധ്യമ പ്രവർത്തനത്തിനും അതിൽ വലിയ പങ്കുണ്ട്.

 കാലം കൈമാറി തന്ന ആ മാധ്യമ ധർമ്മ ദീപശിഖ അതിന്റെ എല്ലാ നിഷ്ടകളോടും കൂടെ മുന്നോട്ട് കൊണ്ടുപോകുക എന്നാ എളിയ ശ്രമ്മമാണ് മലനാട് ടിവി നടത്തുന്നത്. സുസ്ഥിര വികസനം ലക്ഷ്യമിട്ട് പൗരന്റെ ജീവനും, സ്വത്തിനും,സ്വാതന്ത്ര്യത്തിനും, സമത്വത്തിനും ഊന്നൽ നൽകി നിങ്ങളുടെ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിന് കാവലാളാവുക എന്ന എളിയ ലക്ഷ്യത്തിനു കൂടെ നിൽക്കുന്ന ഏവർക്കും നന്ദി 🙏

എല്ലാവർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു ❤️

Leave a Reply

Your email address will not be published. Required fields are marked *