March 23, 2026

എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ചു: കൊല്ലം സ്വദേശി പിടിയിൽ

  • August 14, 2025
  • 1 min read
എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ചു: കൊല്ലം സ്വദേശി പിടിയിൽ

കൊല്ലം::എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിലായി. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനായ ഇയാൾ പിടിയിലായത്. ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ സിഗററ്റും ലൈറ്ററും സഹിതമാണ് പിടികൂടിയത്. പുകവലിക്കാൻ ശ്രമിച്ചതാണെന്ന് ഇയാൾ ജീവനക്കാരോട് സമ്മതിച്ചു. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷം വിമാനത്താവള അധികൃതർ ഇയാളെ വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. യാത്രക്കാരൻ്റെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.#kollam #smoking #nosmokingcampaign #AirIndia #august13 #influencerlife

Leave a Reply

Your email address will not be published. Required fields are marked *