March 18, 2026

പുന്നപ്രയിൽ കേരളാ ബാങ്ക് ശാഖയിൽ തീപിടുത്തം .

  • August 13, 2025
  • 0 min read
പുന്നപ്രയിൽ കേരളാ ബാങ്ക് ശാഖയിൽ തീപിടുത്തം .

പുന്നപ്ര :കേരളാ ബാങ്ക് ശാഖയിൽ തീപിടുത്തം ആളപായമില്ല.ദേശീയപാതയിൽ പുന്നപ്ര കുറവൻതോട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കേരളാ ബാങ്ക് ശാഖയിലാണ് ബുധനാഴ്ച വൈകിട്ട് 3 ഓടെ തീപിടുത്തമുണ്ടായത്. വൈദ്യംതിയില്ലാത്തതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ബാങ്കിൻ്റെ വരാന്തയിൽ വെച്ചിരുന്ന ജനറേറ്റർ പ്രവർത്തിക്കുന്നതിനിടയിൽ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തീ പിടിക്കുകയായിരുന്നു. ഇതിൽ നിന്നുമുയർന്ന തീ ബാങ്കിൻ്റെ ജനൽപ്പാളിയിലേക്കും പടർന്നു.ഉടൻ തന്നെ ജീവനക്കാർ പുറത്തേക്കിറങ്ങി. വിവരമറിയിച്ചിനെത്തുടർന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് തീ പൂർണമായുമണച്ചത്. ജനറേറ്റർ പൂർണ്ണമായി കത്തി നശിച്ചു.ആർക്കും പരിക്കില്ല. ബാങ്കിലെ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *