കായംകുളത്ത് നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി:ഭാര്യയെ കാണാതായ വിഷമത്തിൽ ഭർത്താവ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു
കായംകുളം: കായംകുളത്തു നിന്ന് കാണാതായ വീട്ടമ്മയെ കണ്ണൂരിൽ കണ്ടെത്തി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ രഞ്ജിനിയെ (45) ആണ് – ഹോം നഴ്സായി ജോലി ചെയ്തു വരവേ പൊലീസ് കണ്ടെത്തിയത്. ജൂൺ 11 ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രഞ്ജിനിയെ ക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. രഞ്ജിനിയെ കാണാതായ വിഷമത്തിൽ ഭർത്താവ് വിനോദ് (49) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

