ആലപ്പുഴയിൽ മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു
ആലപ്പുഴ :ഹരിപ്പാട് നഗരസഭയില്‍ തുലാംപറമ്പു നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോ നട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും മായം കലര്‍ന്നതായി സംശയമുള്ളതും തെറ്റായ വിവരങ്ങള്‍ നല്‍കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും, ബ്ലെന്‍ഡഡ് ഭക്ഷ്യഎണ്ണയും സാമ്പിള്‍ എടുത്ത ശേഷം സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ സ്റ്റോക്കും പിടിച്ചെടുത്തു. സ്ഥപനത്തില്‍ ഏകദേശം ആറായിരത്തിയഞ്ഞൂറ് ലിറ്റര്‍ എണ്ണ സ്റ്റോക്കുണ്ടായിരുന്നു. മുഴുവന്‍ സ്റ്റോക്കും പിടിച്ചെടുത്തിട്ടുണ്ട്. സാമ്പിളുകള്‍ വിശദ പരിശോധനക്കായി എന്‍എബിഎല്‍ അക്രെഡിറ്റഡ് ലാബിലേക്ക് അയച്ചു. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ വൈ ജെ സുബിമോള്‍, ഹരിപ്പാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് ഹേമാംബിക, ആലപ്പുഴ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രാഹുല്‍ രാജ്, ചെങ്ങന്നുര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് ശരണ്യ എന്നിവര്‍ ഓപ്പറേഷന് നേതൃത്വം നല്‍കി.

