May 15, 2026

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം

  • August 11, 2025
  • 0 min read
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ വയോധിക മരിച്ചു. പൂവത്തൂർ പെരിങ്ങാട് വീട്ടിൽ ശ്രീധരന്റെ ഭാര്യ 74 വയസ്സുള്ള നളിനി ആണ് മരിച്ചത്. പൂവത്തൂരിലേക്കുള്ള യാത്രയ്ക്കിടെ പൂച്ചക്കുന്ന്‌ വളവിൽ വെച്ചായിരുന്നു അപകടം ബസ്സിൽ കയറിയതിനു ശേഷം പിന്നിലെ സീറ്റിലേക്ക് നടന്നു പോകുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുകയായിരുന്നു. ഡോർ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ ഡോർ തുറന്നു നളിനി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു . അപകടം നടന്നയുടൻ നളിനിയെ പറപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബസ്സിനകത്തെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *