May 15, 2026

വൻ സ്പിരിറ്റ്‌ വേട്ട :കൊടകരയിൽ പിടികൂടിയത് 2765 ലിറ്റർ സ്പിരിറ്റ്

  • August 9, 2025
  • 0 min read
വൻ സ്പിരിറ്റ്‌ വേട്ട :കൊടകരയിൽ പിടികൂടിയത് 2765 ലിറ്റർ സ്പിരിറ്റ്

കൊടകരയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ 2765 ലിറ്റർ സ്പിരിറ്റ് പിടികൂടി. അമിത വേഗതയിൽ വന്ന മിനി ലോറി പിന്തുടർന്നാണ് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ കൈനകരി സ്വദേശി സുരാജ് (33) അറസ്റ്റിലായി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉത്പാദനവും വിതരണവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മിനി ലോറി പിന്തുടർന്ന് പിടികൂടുകയായിരുന്നു. പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *