February 5, 2026

ഇടുക്കിയിൽ, വീട് കുത്തിത്തുറന്ന് മോഷണം :പ്രതി അറസ്റ്റിൽ

  • August 9, 2025
  • 0 min read
ഇടുക്കിയിൽ, വീട് കുത്തിത്തുറന്ന് മോഷണം :പ്രതി അറസ്റ്റിൽ

ഇടുക്കി, അടിമാലി,വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ.കോട്ടിട്ട് ബൈക്കില്‍ പോയയാളുടെ സി സി ടിവി ദൃശ്യം പിന്‍തുടര്‍ന്ന് പൊലീസ്,.പിടികൂടിയത് 24 ലിലേറെ മോഷണ കേസുകളിലെ പ്രതി.കോട്ടയം: കോട്ടിട്ട് ബൈക്കില്‍ പോയയാളുടെ സിസി ടിവി ദൃശ്യത്തെ പിന്‍തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് വിവിധ സ്റ്റേഷനുകളിലായി 24 ഓളം മോഷണ കേസുകളിലെ പ്രതി.കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ കൊട്ടാരക്കര കരിപ്ര അഭിവിഹാറില്‍ അഭിരാജ് (32) ആണ് അറസ്റ്റിലായത്.ജൂലായ് 21 ന് പകല്‍ ഇടക്കുന്നം താമരപ്പടി ഭാഗത്തെ വീടിന്റെ അടുക്കള ഭാഗത്തെ കതക് തകര്‍ത്ത് അകത്തു കടന്ന ഇയാള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാല മോഷ്ടിക്കുകയായിരുന്നു. വീട്ടുകാര്‍ ആശുപത്രിയില്‍ പോയി തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച കാഞ്ഞിരപ്പള്ളി പോലീസിന് സംഭവ സമയം ആ പ്രദേശത്തുകൂടി കോട്ടിട്ട് ബൈക്കില്‍ പോയ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭ്യമായത്. ഇതിനെ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടിമാലി ടൗണിലെ ഒരു ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *