തൃപ്പുണിത്തുറയിൽ പനിയെ തുടർന്ന് നാല് വയസുകാരൻ മരിച്ചു
എറണാകുളം: തൃപ്പൂണിത്തുറ ഉദയം പേരൂ മാറാശ്ശേരിൽ സ്റ്റീഫൻ സന്ദീപ് സണ്ണി (4) പനിയെ തുടർന്നുണ്ടായ ഹൃദയാഘാതത്തിൽ അന്തരിച്ചു.കണ്ടനാട് എം.ജി.എം പബ്ലിക് സ്കൂൾ വിദ്യാർത്ഥിയാണ്. ഭൗതികശരീരം നാളെ(8-8-25വെള്ളി) ഉച്ചക്ക് 12 മണിക്ക് ഉദയംപേരൂരുള്ള ഭവനത്തിൽ കൊണ്ടുവരും.ഒരു മണിക്ക് സംസ്‌കാര ശുശ്രുഷകൾ ആരംഭിച്ച്, സെന്റ് ശക്രള്ളാ സെന്റർ ദേവാലയത്തിലെ ശുശ്രുഷകൾക്ക് ശേഷം, കണ്ടനാട് മർത്തമറിയം കത്തീഡൽ സെമിത്തേരിയിൽ സംസ്കരിക്കും .
