മലപ്പുറത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
മലപ്പുറം :കൊണ്ടോട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തികൊണ്ടോട്ടി: താനൂർ സ്വദേശിയായ യുവാവിനെ കൊണ്ടോട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ ഓലപ്പീടിക എളാപ്പപ്പടി സ്വദേശി ചെമ്മൽത്തറമ്മൽ യാഹുവിന്റെ മകൻ റസാഖ് ആണ് മരിച്ചത്.പറമ്പിൽപ്പീടികയിലും പരിസര പ്രദേശങ്ങളിലും തേങ്ങ പൊളിക്കുന്നതടക്കമുള്ള ജോലികൾ ചെയ്ത് വരികയായിരുന്നു റസാഖ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
