ചങ്ങരക്കുളത്ത് വയോധികൻ തൂങ്ങി മരിച്ച നിലയിൽ .
ചങ്ങരംകുളം: മൂക്കുതല സ്വദേശി പെരുമ്പത്തേൽ വീട്ടിൽ സുബ്രഹ്മണ്യനെ (80) വീടിന്റെ പുറക് വശത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വിദേശത്ത് ആയിരുന്നു ഏറെകാലം ജോലി ചെയ്തിരുന്നത്. ഭാര്യയും നാല് മക്കളും ഉണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയതിന് ശേഷം ക്ഷീര കർഷകനായി ജോലി ചെയ്തു വരുകയായിരുന്നു. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ ആരംഭിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.



