കണ്ണൂരിൽ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.
കണ്ണൂരിൽ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. ആയിക്കര സൂപ്പിയാറകത്ത് വീട്ടിൽ ഫിൽസർ( 52 ) ആണ് മരിച്ചത്. ജിഎസ് ടി ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസറാണ്.രാവിലെ വീട്ടിൽകുഴഞ്ഞ് വീഴുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായിരുന്നു.പ്രമോഷൻ ലഭിച്ച ഫിൽസർ തിങ്കളാഴ്ച തലശ്ശേരി ജി.എസ്.ടി ഓഫീസിൽ ചുമതല ഏറ്റെടുക്കാൻ ഇരിക്കെയാണ് മരണം. ഭാര്യ: റുമൈസ. മകൾ: ഹിനായ. മൃതദേഹം കണ്ണൂർ കലക്ടറേറ്റിൽ പൊതു ദർശനത്തിനു ശേഷം കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
