സാമ്പത്തിക തട്ടിപ്പ്: മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി പി ഹാരിസ് മുംബൈയിൽ പിടിയിൽ1
മലപ്പുറം: ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ പണം മുടക്കിയാൽ ലാഭം വാഗ്ദാനം ചെയ്തു കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസിനെ മുംബൈയിൽ അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജോയിൻറ് സെക്രട്ടറിയായിരുന്നു. മക്കരപ്പറമ്പ് ഡിവിഷനിൽ നിന്നുള്ള അംഗമായ ഹാരിസിനെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. ജില്ല പഞ്ചായത്ത് പർച്ചേസ് കമ്മിറ്റി അംഗമെന്ന നിലയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 25 കോടി രൂപ തട്ടിയെന്നാണ് കേസ്. പണം നഷ്ടപ്പെട്ടവർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് മലപ്പുറം പോലീസ് കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്ത ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെ ഹാരിസിനെ മുസ്ലിംലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
