March 23, 2026

കൊല്ലത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു.

  • August 1, 2025
  • 0 min read
കൊല്ലത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു.

കൊല്ലം : അഞ്ചാലുംമൂട് താന്നിക്കമുക്കിൽ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. താന്നിക്കമുക്ക് ഷാനവാസ് മൻസിലിൽ വീട്ടുജോലിക്ക് നിന്ന കാസർഗോഡ് സ്വദേശിയായ രേവതി (39) എന്ന രതി ആണ് കൊല്ലപ്പെട്ടത്. കല്ലുവാതുക്കൽ സ്വദേശി ഭർത്താവ് ജിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.രാത്രി 9.30 കൂടിയാണ് സംഭവം നടന്നത്. രേവതിയെ കാണാനെത്തിയ ജിനു മതിൽ ചാടി കടന്നാണ് കുത്തി കൊലപ്പെടുത്തിയത് കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.പ്രണയ വിവാഹമായിരുന്നു രേവതിയുടേതും ജിനുവിന്റേതും. രേവതിയുടെ മൃതദേഹം കൊല്ലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *