March 18, 2026

മലയാളി യുവതി തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്‌റ്റ് ട്രെയിനിൽ നിന്നു വീണു മരിച്ചു.

  • July 31, 2025
  • 0 min read
മലയാളി യുവതി തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്‌റ്റ് ട്രെയിനിൽ നിന്നു വീണു മരിച്ചു.

മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകൾ രോഷ്‌നിയാണു (30) മരിച്ചത്. ഭർത്താവ് രാജേഷിനും മകൾ ഋതുലക്ഷമിക്കുമൊപ്പം ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ജോലാർപെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്കു പോയ രോഷ്‌നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. രാജേഷ് കാട്‌പാടി റെയിൽവേ സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ വാണിയമ്പാടിക്കു സമീപം പുത്തുക്കോവിലിൽ റെയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *