March 18, 2026

മമ്പുറത്ത് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു:കത്തിനശിച്ചു

  • July 31, 2025
  • 1 min read
മമ്പുറത്ത് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു:കത്തിനശിച്ചു

മമ്പുറം: മമ്പുറം മഖാമിന് മുൻവശം എ.പി. അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാത്രി 12.30-ഓടെയാണ് സംഭവം. ആളപായമില്ല.വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ടി.വി.എസ്. ഐക്യൂബ് എസ് (TVS iQube S) ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. തീ വളരെ വേഗം വീടിന്റെ ജനലുകളിലേക്കും റൂമിലേക്കും പടർന്നു. റൂമിലുണ്ടായിരുന്ന എ.സി, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിച്ചു.അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ ഉറങ്ങി കിടക്കുകയായിരുന്നു. പുറത്ത് വെളിച്ചവും പൊട്ടിത്തെറിയും കണ്ടയുടൻ പുറത്തേക്ക് പോയി രക്ഷപ്പെട്ടതുകൊണ്ടാണ് ആളപായം ഒഴിവായത്

റിപ്പോർട്ട്‌ അബ്ദുൽറഹിം പൂക്കത്ത്

Leave a Reply

Your email address will not be published. Required fields are marked *