March 23, 2026

ഭർതൃ വീട്ടിലെ പീഡനം : നെടുങ്ങാണത്ത് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു

  • July 30, 2025
  • 0 min read
ഭർതൃ വീട്ടിലെ പീഡനം : നെടുങ്ങാണത്ത് ഗർഭിണിയായ യുവതി  ആത്മഹത്യ ചെയ്തു

കരുപ്പടന്ന നെടുങ്ങാണത്ത് കുന്നിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വലിയകത്ത് നൗഫലിന്റെ (30) ഭാര്യ ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരുടെ മൊഴിയിൽ നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും കുടുംബത്തിനും ഇഷ്ടമാവാത്തതിനെ തുടർന്ന് ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർത്ത് മാതാവ് ഉപദ്രവിച്ചിരുന്നുവെന്നും യുവതിയുടെ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെ യും മകളാണ്. ഫസീലയുടെ മൃ തദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോ സ്‌റ്റ്മോർട്ടത്തിനു ശേഷം ഇന്നു വീട്ടുകാർക്ക് വിട്ടുനൽകും. മകൻ: മുഹമ്മദ് സെയാൻ.

Leave a Reply

Your email address will not be published. Required fields are marked *