ഹണി ട്രാപ്പ് :കാക്കനാട് ഐ ടി കമ്പനി ഉടമയിൽ നിന്നും 30 കോടി തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയും ഭർത്താവും അറസ്റ്റിൽ
എറണാകുളം:ഹണി ട്രാപ്പിലൂടെ 30 കോടി തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയും ഭർത്താവും അറസ്റ്റിൽ കാക്കനാട് ഇൻഫോ പാർക്കിലെ IT കമ്പനി ഉടമയായ വേണു ഗോപാലിനെ ഭയപ്പെടുത്തി പണം അപഹരിക്കണമെന്നുള്ള കുറ്റകരമായ ഉദ്ദേശത്തോടു കൂടി ടി കമ്പനിയിൽ ജോലി ചെയ്തിരുന്നതും പിന്നീട് രാജിവച്ച് പോയതുമായ 1-ാം പ്രതി സ്വേതാ ബാബു ഭർത്താവായ 2-ാം പ്രതിയുമായ കൃഷ്ണരാജ് എന്നിവർ ചേർന്ന്’ വേണു ഗോപാലിന് സ്വേതാബാബുവിന് അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി നാണക്കേടുണ്ടാക്കിയും, ബലാൽസംഗക്കേസിൽ പെടുത്തുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയും 23.07.2025 തീയതി വൈകി 7 മണിക്ക് ടി കമ്പനിയിലെ മറ്റു സ്റ്റാഫുകളായ ജേക്കബ്, എബി, ഡയറക്ടറായ ബിമൽരാജ് എന്നിവരെ ഹോട്ടലിൽ വിളിച്ചു വരുത്തി 30 കോടി രൂപ നൽകണമെന്നും ആയതിലേക്ക് വിലപിടിച്ച ഉറപ്പു പത്രം ആവലാതിക്കാരനെക്കൊണ്ട് ഒപ്പിടിച്ച് നൽകണമെന്നും, ആയത് നൽകുന്ന സമയംതന്നെ 10 കോടി രൂപ Krishna Raj ൻെറ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും, ബാക്കിതുക 10 കോടിയുടെ രണ്ട് ചെക്കുകളായി നൽകണമെന്നും ഇല്ലെങ്കിൽ കമ്പനിക്ക് കോടികളുടെ നഷ്ടം സംഭവിപ്പിക്കുമെന്നും മറ്റും പറഞ്ഞ് കമ്പനി ഉടമയെ ഭയപ്പെടുത്തി 28.07.2025 തീയതിയിൽ ആവലാതിക്കാരൻെറ അക്കൗണ്ടിൽ നിന്ന് 50,000 രൂപ അപഹരിച്ച് തുടർന്ന് 29/07/2025 തീയതി കമ്പനി ഡയറക്ടർ ആയ ബിമൽരാജ് ൻെറ പക്കൽ നിന്ന് 20 കോടിയുടെ ചെക്ക് വാങ്ങുകയും ചെയ്ത് കമ്പനിക്ക് കോടി കണക്കിന് രൂപ നഷ്ടം വരുത്തിയ കുറ്റത്തിന് കേസ്സ് രജിസ്റ്റർ ചെയ്യുകയും ബഹു: ഡി സി പി ജുവാനപ്പടി മഹേഷ് അവർകളുടെ നിർദ്ദേശപ്രകാരം സെൻട്രൽ ACP സിബി ടോം അവർകളുടെ നേതൃത്ത്വത്തിൽ സെൻട്രൽ പോലീസ്സ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയും സബ്ബ് ഇൻസ്പെക്ടർ മാരായ അനൂപ് സി, വിഷ്ണു, ,പ്രദീപ് കുമാർ, എ എസ് ഐ മോളി സി പി ഒ പ്രശാന്ത്, ഉണ്ണികൃഷ്ണൻ, ഷിഹാബ്, ഹരീഷ് ബാബു എന്നിവർ നടത്തിയ അന്വേഷണത്തിൽ നിന്ന് സെൻട്രൽ പോലീസ് പിടിയിലാകുകയും ചെയ്തു. പിടിയിലാകുന്ന സമയം പ്രതികളുടെ പക്കൽ നിന്ന് 20 കോടിയുടെ ചെക്ക് ലീഫും എഗ്രിമെൻെറ് പേപ്പറുകളും കണ്ടെത്തിയിട്ടുള്ളതാണ്.




