February 5, 2026

ഇടുക്കിയിൽ പെരുമ്പാവൂര്‍ സ്വദേശിനിയായ വയോധിക ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ

  • July 29, 2025
  • 0 min read
ഇടുക്കിയിൽ പെരുമ്പാവൂര്‍  സ്വദേശിനിയായ വയോധിക ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ

അടിമാലി :അടിമാലിയില്‍ വയോധികയെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ടൗണിന് സമീപം പ്രവര്‍ത്തിക്കുന്ന വെളിമ്പറമ്പില്‍ ലോഡ്ജിലെ മുറിക്കുള്ളിലാണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂര്‍ രായമംഗലം സ്വദേശിനി തച്ചനാല്‍ തങ്കമ്മ (70) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് ആണ് തങ്കമ്മ മുറി വാടകയ്ക്ക് എടുത്തത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും ഇതുമൂലം ആത്മഹത്യ ചെയ്തതാണെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അടിമാലി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *