March 14, 2026

ചെങ്ങന്നൂർ സ്വദേശി അഡ്വ. പി ഡി സന്തോഷ് കുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

  • July 29, 2025
  • 1 min read
ചെങ്ങന്നൂർ സ്വദേശി അഡ്വ. പി ഡി സന്തോഷ് കുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി   സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ആലപ്പുഴ :ചെങ്ങന്നൂർ സ്വദേശിയായ അഡ്വ. പി ഡി സന്തോഷ് കുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു..ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ബിന്ദു പുതിയ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

സർക്കാർ വിജ്ഞാപനം ദേവസ്വം കമ്മീഷണർ ബി സുനിൽ കുമാർ വായിച്ചു. സാംസ്കാരിക- മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. പി എസ് പ്രശാന്ത്, അംഗം അഡ്വ. എ അജികുമാർ, മുൻ രാജ്യസഭാംഗം കെ. സോമപ്രസാദ്, മുൻ എം എൽ എ ആർ രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചെങ്ങന്നൂർ , പുലിയൂർ സ്വദേശിയായ അഡ്വ. പി ഡി സന്തോഷ് കുമാർ മഹാരാജാസ് കോളേജിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദവും കോട്ടയം സ്കൂൾ ഓഫ് ലീഗൽ തോട്ട്സിൽ നിന്ന് നിയമത്തിൽ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *