കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 ഓളം പേർക്ക് പരിക്ക്
കുന്നംകുളം ടൗണിൽ ഇന്ന് പുലർച്ചെ 2.30 ഓടെ ആയിരുന്നു അപകടമുണ്ടായത്. പട്ടാമ്പിയിൽ നിന്നും വന്നിരുന്ന കെഎസ്ആർടിസി ബസും തൃശ്ശൂരിൽ നിന്ന് വന്നിരുന്ന മറ്റൊരു കെഎസ്ആർടിസി ബസ്സുമാണ് തൃശൂർ റോഡിലെ ഒനീറോ ജംഗ്ഷനിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. തൃശ്ശൂർ ഭാഗത്തുനിന്നും വന്നിരുന്ന ബസ് ജംഗ്ഷനിൽ വച്ചിരുന്ന ബാരിക്കേഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്നിരുന്ന ബസ്സിൽ കൂട്ടിയിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ 2 ബസുകളുടെയും മുൻഭാഗം ഭാഗികമായി തകർന്നു . പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിരുന്നു




