മുണ്ടത്തിക്കോട്യിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ തകർത്തു; വൻ നാശനഷ്ടം
മുണ്ടത്തിക്കോട് നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ച് തകർത്തു. നഗരസഭ കൗൺസിലർ ബിജു ഇഗ്നേഷ്യസിന്റെ വീടിന്റെ മതിലാണ് കാറിടിച്ച് തകർന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.നിയന്ത്രണം വിട്ട കാർ വലിയ ശബ്ദത്തോടെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മതിൽ തകർന്നതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.




