May 2, 2026

ഇടുക്കിയിൽ ഉത്സവത്തിനിടെ ആറു പേർക്ക് ഇടിമിന്നലേറ്റു

  • May 1, 2026
  • 0 min read
ഇടുക്കിയിൽ ഉത്സവത്തിനിടെ ആറു പേർക്ക് ഇടിമിന്നലേറ്റു

ഇടുക്കി ജില്ലയിലെ മംഗളദേവി ഉത്സവം നടക്കുന്നതിനിടെ ഇടിമിന്നലേറ്റ് ആറുപേർക്ക് പരിക്കേറ്റു. ഉത്സവത്തിൽ പങ്കെടുത്തിരുന്നവർക്കാണ് മിന്നലേറ്റത്. പരിക്കേറ്റവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു.സംഭവം നടന്നതോടെ പ്രദേശത്ത് ആശങ്ക പരന്നെങ്കിലും, പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച് പരിക്കേറ്റവരെ സമീപത്തെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മലയോര മേഖലയായതിനാൽ കാലാവസ്ഥ പെട്ടെന്ന് മാറിയതും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.

റിപ്പോർട്ട്‌ : അനീഷ്‌ ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *