May 2, 2026

വില്ലൻ തണ്ണിമത്തൻ അല്ല :മുംബൈയിൽ മരിച്ച നാലുപേരുടെയും അവയവങ്ങൾ പച്ചനിറത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്

  • May 2, 2026
  • 0 min read
വില്ലൻ തണ്ണിമത്തൻ അല്ല :മുംബൈയിൽ മരിച്ച നാലുപേരുടെയും അവയവങ്ങൾ പച്ചനിറത്തിൽ  ഫോറൻസിക് റിപ്പോർട്ട് പുറത്ത്

വില്ലൻ തണ്ണിമത്തൻ അല്ല; മുംബൈയിൽ മരിച്ച നാലു പേരുടെയും അവയവങ്ങൾ പച്ചനിറത്തിൽ, അടിമുടി ദുരൂഹതമുംബൈയിൽ 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവം തണ്ണിമത്തൻ കഴിച്ചതുകൊണ്ടുണ്ടായ ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. മൊബൈൽ ആക്സസറീസ് ഷോപ്പ് നടത്തിയിരുന്ന 45 കാരനായ അബ്ദുള്ള ഡോകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് കഴിഞ്ഞ ആഴ്ച മരിച്ചത്. തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാവാം മരണകാരണം എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സംഭവത്തിൽ അടിമുടി ദുരൂഹതയാണ് തെളിയുന്നത്.മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായ നിലയിൽ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്ന് ഡോക്ടർമാർ പറയുന്നു. ഫോറൻസിക് പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നാലുപേരുടെയും മരണത്തിലേയ്ക്ക് നയിച്ചത് തണ്ണിമത്തൻ കഴിച്ചതുമൂലമുണ്ടായ അണുബാധയാണെന്ന തരത്തിൽ വാർത്തകൾ വന്നതോടെ വിൽപ്പനയിലും സാരമായ ഇടിവ് സംഭവിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *