May 15, 2026

മന്ത്രി ആർ ബിന്ദുവിന്റെ പേഴ്സണൽ സെക്യൂരിറ്റി സ്റ്റാഫിലെ സിവിൽ പോലീസ് ഓഫീസർ അന്തരിച്ചു

  • July 28, 2025
  • 1 min read
മന്ത്രി ആർ ബിന്ദുവിന്റെ പേഴ്സണൽ സെക്യൂരിറ്റി സ്റ്റാഫിലെ സിവിൽ പോലീസ് ഓഫീസർ  അന്തരിച്ചു

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ പേഴ്സണൽ സെക്യൂരിറ്റി സ്റ്റാഫിലെ സിവിൽ പോലീസ് ഓഫീസർ പി വി സന്ദേശ് (46) പെട്ടെന്നുണ്ടായ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.

സംസ്ക്കാരം 28/7/2025 ന് വൈകീട്ട് നാലു മണിയ്ക്ക്.

തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്നിക്കിനടുത്താണ് വീട്.

ഭാര്യ: ജീന എം വി. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്.

പൊന്നേംമ്പാറ വീട്ടിൽ
പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്.

2002-03 കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു.
സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവർക്കും പ്രിയങ്കരനായിരുന്നു സന്ദേശ്.

Leave a Reply

Your email address will not be published. Required fields are marked *