February 6, 2026

ഉത്തർപ്രദേശിലെ ബരാബങ്കിയില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം രണ്ടായി

  • July 28, 2025
  • 1 min read
ഉത്തർപ്രദേശിലെ ബരാബങ്കിയില്‍ ക്ഷേത്രത്തില്‍   തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം രണ്ടായി

ഉത്തർപ്രദേശിലെ ബരാബങ്കിയില്‍ ക്ഷേത്രത്തില്‍, വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം രണ്ടായി. അവസാനേശ്വർ ക്ഷേത്രത്തില്‍ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ ടിൻ ഷെഡ്ഡിന് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണതാണ് അപകട കാരണം എന്നാണ് റിപ്പോർട്ടുകള്‍. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *