പാളം ക്രോസ് ചെയ്യുന്നതിനിടെ സി.പി.എം. മുൻ ഏരിയാ കമ്മിറ്റി അംഗം ട്രയിൻ തട്ടി ദാരുണാന്ത്യം .
കരുനാഗപ്പള്ളി : സി.പി.എം. മുൻ ഏരിയാ കമ്മിറ്റി അംഗവും കരുനാഗപ്പള്ളി സർവ്വിസ് ബാങ്ക് പ്രസിഡൻ്റും സി.ഐ.ടി.യു. ഏരിയാ പ്രസിഡൻറുമായ വി.ദിവാകരൻ ട്രയിൻ തട്ടി മരണപ്പെട്ടു. കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനിൽ സഹപ്രവർത്തകർക്കൊപ്പം ക്രോസ് ചെയ്യുന്നതിനിടെ, പെട്ടെന്ന് ട്രെയിൽ എത്തിയപ്പോൾ ഓടി മാറാൻ ശ്രമിച്ചെങ്കിലും തട്ടി വീണതിനെത്തുടർന്ന് മരണം സംഭവിച്ചുവെന്നാണ് പ്രാഥമികമായി ലഭിച്ച സ്ഥിരീകരിക്കാത്ത വിവരം.

