May 15, 2026

അരൂരിൽ കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി :ജീവനക്കാർ അടക്കം മൂന്നുപേർക്ക് പരുക്ക്

  • July 28, 2025
  • 0 min read
അരൂരിൽ കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി :ജീവനക്കാർ അടക്കം മൂന്നുപേർക്ക് പരുക്ക്

അരൂർ :കാർ ഐ. ഒ. സി. പമ്പിലേക്ക് ഇടിച്ച് കയറി ജീവനക്കാരടക്കം മൂന്ന് പേർക്ക് പരിക്ക്. പമ്പ് ക്യാബിൻ ഓഫ് ആയതിനാൽ വൻ ദുരന്തം ഒഴിവായി. ദേശീയ പാതയിൽ അരൂർ ഐ.ഒ.സി. പമ്പിലാണ് അപകടം. പമ്പിലെ ജീവനക്കാരായ നേപ്പാൽ സ്വദേശി ദുർഗ, തൈക്കാട്ട് ശ്ശേരി സ്വദേശി നൈസി എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറോടിച്ച ആൾക്ക് പരിക്കുണ്ട്. ഇന്നലെ ഉച്ചക്കാണ് അപകടം ഉണ്ടായത്.മൂന്നാമത്തെ ക്യാബിനിൽ നിന്ന് ഇന്ധനം അടിച്ചതിന് ശേഷം മുന്നോട്ട് എടുത്ത കാറാണ് 4 മത്തെ ക്യാബിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവക്കാരെ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്നവർ ശുചിമുറിയിൽ പോയതിനാൽരക്ഷപ്പെട്ടു. കാറിൽഡ്രൈവർ കൂടാതെ 3 പേർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *