തിരുവല്ല സ്വദേശി ബഹ്റൈനിൽ മരിച്ച നിലയിൽ
തിരുവല്ല സ്വദേശിയായ വിനയകൃഷ്ണൻ (32) ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുദയ്യയിലെ താമസ സ്ഥലത്തായിരുന്നു ബുധനാഴ്‌ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷമായി ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അതുല്യ. ഏകമകൻ: ഹേമന്ത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലാണ്. നടപടികൾ പൂർത്തിയായ ശേഷം, സാമൂഹ്യപ്രവർത്തകരുടെ സഹായത്തോട് കൂടി നാട്ടിലേക്ക് കൊണ്ടുപോകും.




