ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി:സുരക്ഷ വർധിപ്പിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയതിന് പിന്നാലെ പിടിക്കപ്പെട്ട ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.ഗോവിന്ദചാമിയുടെ ശിഷ്ട ജീവിതം ഇനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ ആയിരിക്കും. കൊടും കുറ്റവാളികളുടെ സെല്ലിന് അടുത്തുള്ള സെല്ലിലേക്ക് ആണ് കൊടും കുറ്റവാളിയായ ഗോവിന്ദ ചാമിയെയും മാറ്റിയിരിക്കുന്നത്.റിപ്പർ ജയാനന്ദൻ, പാലക്കാട്ടെ ചെന്താമര, ഭഗവൽ സിങ്, ഭാര്യ ലൈല ഉൾപ്പടെയുള്ള നരബലി കേസിലെ പ്രതികൾ തുടങ്ങിയവരാണ് ഇനി ഗോവിന്ദചാമിയുടെ അയൽക്കാർ. ജയിൽ ഉദ്യോഗസ്ഥരുടെ റൂമിന് സമീപത്താണ് ഗോവിന്ദച്ചാമിയുടെ സെൽ.ഗോവിന്ദച്ചാമിയുടെ കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനമായി. ഗോവിന്ദസ്വാമിയെ 24 മണിക്കൂറും നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം. അതേസമയം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ എത്തിയ ഗോവിന്ദച്ചാമി ഉച്ചഭക്ഷണമായി ചോറും മട്ടനുമാണ് കഴിച്ചത്. ജയിലിലെ ശനിയാഴ്ചത്തെ ഭക്ഷണം ചോറും മട്ടനുമാണ്.




