ഇടുക്കി ഡാമിനുള്ളിൽ കണ്ടെത്തിയ മൃതുദേഹം തിരിച്ചറിഞ്ഞു
അടിമാലി:പനംകൂട്ടി പാമ്പ്ല ഡാമിനുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം ജൂൺ 27നാണ് പനംകൂട്ടി സ്വദേശിയായ കാട്ടുവിളയിൽ ബെന്നി വിൻസെൻറ് (57)ചപ്പാത്തിൽനിന്ന് ചാടിയത്. കണ്ടെത്തിയ മൃതദേഹം ഇയാളുടെ ആണെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയത്. നടപടിക്രമങ്ങൾക്കായി പോലീസ് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
