May 15, 2026

കരിപ്പൂരിൽ വൻ ലഹരി വേട്ട; 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

  • July 26, 2025
  • 0 min read
കരിപ്പൂരിൽ വൻ ലഹരി വേട്ട; 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിലായി. പയ്യന്നൂർ സ്വദേശി മസൂദ് സുഹൈദ് ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് നാലോടെ ബാങ്കോക്കിൽ നിന്ന് അബുദാബി വഴി കോഴിക്കൊട് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. എത്തിഹാദ് എയർവേയ്സിലാണ് കഞ്ചാവ് കടത്തിയത്. ബാ​ഗിനുള്ളിൽ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കൂടുതൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *